Treatment Details

image

നടുവേദനയും ചികിത്സയും

വാരിയെല്ലിന് കീഴെയും ഇടുപ്പെല്ലിന് മുകളിലായിയും ശരീരത്തിന് പുറകിലായി വരുന്ന വേദനക്ക് നടുവേദന എന്ന് പറയപ്പെടുന്നു. ഒരുവിധം മനുഷ്യർ ജീവിതത്തിൽ ഏതെങ്കിലും ഒരു അവസ്ഥയിൽ നടുവേദന അനുഭവിക്കേണ്ടതായി വരുന്നു. അത് കുട്ടിക്കാലത്തെ വീഴ്ചയുടെ ഭാഗമാകാം അല്ലെങ്കില്‍ വയസുകാലത്തെ എല്ല് തേയ്മാനമാകാം (osteoporosis) അതുമല്ലെങ്കില്‍ ഉളുക്കാകാം (sprains).

 

 

ശരീര ചലനത്തെ തടസപ്പെടുത്തുന്ന ഒരു രോഗമായതിനാല്‍ നടുവേദനക്ക് മറ്റൊരു മാനം കൈവരുന്നുണ്ട് അത് രോഗിയുടെ പ്രോഫഷണല്‍ ജീവിതത്തെ ബാധിക്കുന്നു എന്നുളളതാണ്. മിക്കപ്പോഴും ഗള്‍ഫ് നാടുകളില്‍ ജോലിചെയുന്ന നല്ലൊരു ശതമാനം മലയാളികള്‍ക്കും നടുവേദനയും അനുബന്ധ പ്രശ്നങ്ങളുമായി നാട്ടില്‍ ചികിത്സ തേടേണ്ടി വരാറുണ്ട്. നാല്‍പത് ശതമാനത്തോളം ആള്‍ക്കാര്‍ തൊഴില്‍ പരമായ നടുവേദന അനുഭവിക്കുന്നവരാണെന്ന് പഠനങ്ങള്‍ പറയുന്നു.

 

നടുവേദനയുടെ കാരണങ്ങള്‍ (Causes of back pain)

 

നടുവേദനയുടെ കാരണങ്ങളെ നമുക്ക് രണ്ടായി തിരിക്കാം.

  • നട്ടെല്ലുമായി ബന്ധപ്പെട്ടവ
  • നട്ടെല്ലുമായി ബന്ധം ഇല്ലാത്തവ
  • നട്ടെല്ലുമായി ബന്ധം ഇല്ലാതെയുണ്ടാകുന്ന നടുവേദനകള്‍ വയറുമായി ബന്ധപ്പെട്ടവയാണ്. കിഡ്നി സ്റ്റോണുകള്‍, വയറ്റിലുണ്ടാകുന്ന മുഴകള്‍, മൂത്രാശയ രോഗങ്ങള്‍, പഴുപ്പ്, എന്നിവ നടുവേദന ഉണ്ടാക്കുന്നു. .

    നട്ടെല്ലുമായി ബന്ധം ഇല്ലാതെയുണ്ടാകുന്ന നടുവേദനകള്‍ വയറുമായി ബന്ധപ്പെട്ടവയാണ്. കിഡ്നി സ്റ്റോണുകള്‍, വയറ്റിലുണ്ടാകുന്ന മുഴകള്‍, മൂത്രാശയ രോഗങ്ങള്‍, പഴുപ്പ്, എന്നിവ നടുവേദന ഉണ്ടാക്കുന്നു.

    സാധാരണയായി ഉണ്ടാകാറുള്ള നടുവേദന പേശിവലിവുമായി ബന്ധപ്പെട്ടുള്ളവയാണ്. ശരീരം പെട്ടന്ന് മുന്പോട്ടായുക, ഭാരമേറിയ സാധനങ്ങള്‍ ഉയര്‍ത്തുക, പതിവില്ലാത്ത വിധം ജോലികളില്‍ ഏര്‍പ്പെടുക, സ്ഥിരമായി നടുവിന് സപ്പോര്‍ട്ട് ഇല്ലാതെ ഇരിക്കുക എന്നിവ ചെയ്യുന്നത് മൂലം പേശികള്‍ക്ക് വലിവുണ്ടായി അനുഭവപ്പെടുന്ന നടുവേദനയാണ്. അത് താരതമ്യേന വേഗം മാറുന്നതുമാണ്.

 

ഡിസ്ക് സ്ഥാനം തെറ്റല്‍

വിട്ടുമാറാത്ത നടുവേദനയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണിത്. നട്ടെല്ല് ഒറ്റ അസ്ഥിയല്ല അത് അനേകം കശേരുക്കളുടെ ഒന്നിന് മുകളില്‍ ഒന്ന് എന്നപോലെ ആടുക്കി വച്ചിരിക്കുന്ന ഒരു അസ്ഥി സഞ്ചയമാണ്. ഈ കശേരുക്കള്‍ക്കിടയ്ക്ക് ഉള്ള ഡിസ്കിനുണ്ടാകുന്ന സ്ഥാന ചലനമാണ് കാരണം. നമുക്ക്‌ ആവശ്യാനുസരണം കുനിയാനും നിവരാനും തിരിയാനും ചലിക്കാനും സാധിക്കുന്നത്‌ ഡിസ്‌കിന്റെ പ്രവര്‍ത്തന ക്ഷമതകൊണ്ടാണ്‌. ഡിസ്‌കിനു തകരാറു പറ്റുമ്പോള്‍ നട്ടെല്ലിന്റെ വഴക്കം കുറയുകയും ഇരിക്കാനും നില്‍ക്കാനും നടക്കാനും കഴിയാതെ ബുദ്ധിമുട്ടുകയും ചെയ്യും.ഡിസ്ക് സ്ഥാനം തെറ്റുമ്പോള്‍ തള്ളി നില്‍ക്കുന്ന ഭാഗം ഡിസ്‌കിനോടു ചേര്‍ന്നു നില്‍ക്കുന്ന ഞരമ്പില്‍ അമരുകയും കാലിലേക്കും കൈയിലേക്കും വേദന പടരുകയും ചെയ്യുന്നു. കാലിലെ പേശികള്‍ക്ക്‌ ബലക്കുറവോ പാദങ്ങളില്‍ മരവിപ്പോ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. കൂടാതെ വാര്‍ദ്ധക്യ സഹജമായ തേയ്‌മാനങ്ങള്‍ ഡിസ്‌കുള്‍പ്പെടെ നട്ടെല്ലിന്റെ സന്ധികളെ ബാധിക്കുമ്പോള്‍ ഏതൊരു സന്ധിയെപോലെ തന്നെ നട്ടെല്ലിനും വേദനയുണ്ടാക്കും.

- ഓസ്റ്റിയോ പൊറോസിസ് : എല്ല് ശോഷിക്കുന്നതു മൂലം കശേരുക്കളില്‍ സുഷിരങ്ങളുണ്ടാവുന്നു. ഇത് ബലക്ഷയം, ഒടിയല്‍, അംഗഭംഗം എന്നിവക്ക് കാരണമാവുന്നു. കാല്‍സ്യത്തിന്‍റെ കുറവ് അസ്ഥിക്ഷയത്തിന് കാരണമാകുന്നുണ്ട്. അത് പലപ്പോഴും ആഹാരത്തില്‍ കാല്‍സ്യം കുറവുള്ളതു കൊണ്ട് അല്ല.മറിച്ച് ശരീരത്തില്‍ കാല്സ്യത്തിന്‍റെ ആഗിരണം കുറയുന്നതിനാലാണ്.

- സന്ധിവാതം : എല്ലാ സന്ധികളേയും പോലെ ആര്‍ത്രൈറ്റിസ് നട്ടേല്ലിലെ സന്ധികളേയും ബാധിക്കുന്നു. നട്ടെല്ലിലെ സന്ധികളില്‍ വീക്കമുണ്ടാവുമ്പോള്‍ ഡിസ്കിന്റെ ക്ഷയം മൂലം എല്ല് വളരാനും ഇത് കശേരുക്കളില്‍ തട്ടി വേദനയുണ്ടാകാനും കാരണമാവുന്നു.

- തേയ്മാനം (വിയര്‍ ആന്‍റ് ടിയര്‍): പ്രായമാകുന്നതോടെ ഡിസ്കിന്റെ ബലക്ഷയം മൂലം കശേരുക്കള്‍ക്കിടയില്‍ സ്‌പോഞ്ചുപോലുള്ള ഡിസ്ക് വരണ്ട സ്വഭാവമുള്ളതാവുന്നു. മൃദുസ്വഭാവം നഷ്ടപ്പെടുന്നു. ബലം കുറയുന്നു.

- ആര്‍ത്തവപൂര്‍വ അസ്വാസ്ഥ്യങ്ങള്‍:

മാസമുറ, അതിനു തൊട്ടുമുമ്പുള്ള കാലം എന്നീ സമയങ്ങളിലുള്ള വേദനയും മറ്റ് അസ്വാസ്ഥ്യങ്ങളും നടുവേദന ഉണ്ടാക്കാറുണ്ട്.

-സ്കോളിയോസിസ് കൈഫോസിസ് : നട്ടെല്ലിന്റെ ക്രമാതീതമായ വളവ് നടുവേദനക്ക് ഒരു കാരണമാണ്.

-നട്ടെല്ലില്‍ ട്യൂമര്‍, ക്ഷയം (ടിബി), ബ്ലാഡര്‍ ഇന്‍ഫക്ഷന്‍ (മൂത്രസഞ്ചിയിലെ അണുബാധ), അണ്ഡാശയ കാന്‍സര്‍ അണ്ഡാശയ മുഴ, വൃക്കരോഗം എന്നിവ കൃത്യമായി രോഗനിര്‍ണ്ണയം ചെയ്ത് ശരിയായ ച്കിത്സ തേടേണ്ട രോഗങ്ങളാണ്.

ജീവിതരീതിയിലെ പ്രശ്‌നങ്ങള്‍

മിക്ക നടുവേദനയും ജീവിതരീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില കാരണങ്ങള്‍ വ്യായാമത്തിന്റെ കുറവും ശരീരം തീരെ ഇളകാത്ത രീതിയിലുള്ള ജീവിതരീതിയും ആണ്.

അത്യധികമായ കായികാധ്വാനം.

അമിതമായ ശരീരഭാരം

ശരിയല്ലാത്ത ശരീരനില, നടപ്പുരീതി, കൂനിക്കൂടിയുള്ള നടപ്പ്,

കൂനിക്കൂടി ഇരുന്നുള്ള ഡ്രൈവിംഗ്,

ശരീരം വളച്ചുകൊണ്ടുള്ള നില്‍പ്,

നിരപ്പല്ലാത്ത പ്രതലത്തില്‍ കിടന്നുകൊണ്ടുള്ള ഉറക്കം.

വൈകാരിക സമ്മര്‍ദം.

ശരിയായ ബാലന്‍സില്ലാതെ ഭാരമുയര്‍ത്തല്‍.

തെറ്റായ ജോലിപരിശീലനം.

നടുവേദന ഒഴിവാക്കാന്‍

-ഇരിക്കുമ്പോള്‍ നിവര്‍ന്നിരിക്കുക

-ഒരുപാട് നേരം ഒരേ ഇരിപ്പിരിക്കരുത്

-കാല്‍ ഉയര്‍ത്തി വയ്ക്കുക

-ഇടക്ക് ഒന്ന് എഴുന്നേറ്റ് നടക്കുക

-ഹൈ ഹീല്‍ ചെരുപ്പ് ഒഴിവാക്കുക

-നട്ടെല്ലിന് സുഖപ്രദമായ,അധികം ഫൊമില്ലാതെ കിടക്ക ഉപയോഗിക്കുക, പലകകട്ടിൽ ഒരു പരിധിവരെ ഗുണം ചെയ്യും.

-ശരീരഭാഗം കുറക്കുക

-അമിതമായ ഭാരം എടുക്കാതിരിക്കുക,

-നിത്യവും വ്യായാമം ചെയ്യുക.

നടുവേദനയ്ക്ക് ഇവിടെ ചെയ്തുവരുന്ന ചികിത്സ ക്രമം

രോഗിയുമായി സംസാരിച്ച് രോഗിയുടെ രോഗാവസ്ഥയും രോഗബലവും രോഗിബലവും നിർണ്ണയിക്കും. പിന്നീട് കൈറോപ്രാക്ടിക് ചികിത്സയും മർമ്മ ചികിത്സയും കൊണ്ട് നട്ടെല്ലിൻ്റെ സ്ഥാനം പൂർവ്വ സ്ഥിതിയിലേക്ക് എത്തിക്കും. ഉഴിച്ചിൽ വിയർപ്പിക്കൽ ഞരമ്പിനെ ഉത്തേജിപ്പിക്കുന്ന ചികിത്സകളും ചെയ്ത ശേഷം ഉള്ളിൽ കഴിക്കാനും പുറമെ ഉപയോഗിക്കാനും ഉള്ള മരുന്നുകൾ നൽകി രോഗിയെ വിടുന്നു. രോഗിയുടെ അവസ്ഥ അനുസരിച്ച് ഫോളോ അപ്പ് നിർദ്ദേശിക്കുന്നു. കൃത്യമായ ചിട്ടയോടെ വന്നു ചികിത്സ എടുക്കുന്നതിൽ രോഗിക്ക് ആശ്വാസം ലഭിക്കും

Enquiry Now